Posts

Image
                                  Motivational Thoughts for daily Life 
Image
                                       Motivational Thoughts for daily Life 
Image
Motivational Thoughts for Daily Life  

ദുക്റാനത്തിരുനാൾ ഒരു ആഘോഷം മാത്രമോ?

Image
          പ്രി യ സഹോദരങ്ങളെ, ഇന്ന് തിരുസഭയിൽ മാർത്തോമാ ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുകയാണല്ലോ. എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ തിരുനാളിന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ കൈമാറിക്കൊടുക്കുവാൻ വേണ്ടി ദീർഘദൂരം താണ്ടി ഭാരതത്തിലെത്തി വിശ്വാസവെളിച്ചം അണയാതെ പകർന്നു തന്ന കർത്താവിന്റെ ശ്ലീഹാ, ക്രിസ്തു അനുഭവങ്ങൾ നെഞ്ചിൽ കത്തിയെരിഞ്ഞപ്പോൾ മറ്റെല്ലാം കാറ്റിൽ പറത്തി സത്യവിശ്വാസത്തിന് വേണ്ടി ജീവൻ ബലി കഴിക്കേണ്ടി വന്ന പിതാവ്, പേരിനും സമ്പത്തിനും അധികാരത്തിനും മുറവിളികൾ നടക്കുമ്പോൾ ക്രിസ്തുവിനെപ്രതി സകലതും ഉച്ചിഷ്ടമായി കരുതിയ ധീരൻ, എട്ടുദിവസത്തെ ശാഠ്യത്തിനൊടുവിൽ ക്രിസ്തുവിനെ തൊട്ടറിയാൻ, അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ച അരുമശ്ലീഹാ, ഈ മഹാ വിശുദ്ധന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ക്രൈസ്തവ ജീവിതത്തിലേക്ക് കടന്നു വരാം.                    ഉത്ഥിതനായ കർത്താവിന്റെ    തിരുമുറിവുകളെ ധ്യാനിച്ചനുഭവിച്ച ശ്ലീഹായ്ക്ക് ചുറ്റുമുള്ളവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകളെ അവഗണിക്കാനായില്ല. ഈശോയെ അറിയാത്തവരുടെ പക്കലേക്ക് സഹനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അവഗണ

പുനർവിചാരം

പ്രചോദനാത്മകമായ അനുദിന ചിന്തകൾ ...

മരണത്തിനും പരിഹാരമുണ്ട്

Image
വ ലിയ ഗുരുക്കന്മാരും  പണ്ഡിതന്മാരും, മനുഷ്യരെ ക്രിയാത്മകമായി ചിന്തിക്കാൻ പഠിപ്പിക്കുന്നവരുമൊക്കെ പറഞ്ഞു വയ്ക്കുന്നെരു  ആശ്വാസവചനം ഇങ്ങനെയാണ് "എല്ലാത്തിനും പരിഹാരമുണ്ട് മരണത്തിനൊഴികെ " എന്നാൽ ഇന്നത്തെ ദിവസം മരണത്തെ വിജയിച്ചുയർത്ത കർത്താവ് പറയുകയാണ് മരണത്തിനും പരിഹാരമുണ്ട്; അതിനുമപ്പുറം ഒരു ജീവിതമുണ്ട്. ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങളിലൂടെ കടന്നു പോയാലും ദുഃഖവെള്ളിയുടെ ദൈർഘ്യം എത്ര വലുതാണെങ്കിലും അതിനുശേഷം പ്രത്യാശയ്ക്ക് വകയുണ്ട് എന്നു തന്നെയാണ്ഉയിർപ്പ് ദിനം നമുക്ക് നൽകുന്ന ഉറപ്പ്. എല്ലാവർക്കും തിരുവുത്ഥാനത്തിരുന്നാളിന്റെ ഒരായിരം മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു.   മൃഗങ്ങളെ പോലെ ജീവിച്ചു മരിച്ചു ആറടി മണ്ണിൽ അവസാനിക്കേണ്ടതല്ല മനുഷ്യ ജന്മം എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് തിരുവുത്ഥാനത്തിരുന്നാൾ. ശരിയാണ് ഈ കാലഘട്ടത്തിൽ നാം ഏറെ ഭീതിയിലാണ്. സോപ്പുപയോഗിച്ച് നന്നായിയൊന്നു കഴുകിയാൽനിർവീര്യമായി പോകാവുന്ന ഒരു വൈറസ് വലിയ വില്ലനായി കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങൾ  എന്തുചെയ്യണമെന്നറിയാതെ കൈമലർത്തുമ്പോഴും,ഇവയ്ക്കൊരു പരിഹാരം കണ്ടെത്തുവാൻ ശാസ്ത്രം കിണഞ്ഞു ശ്രമിക്കുമ്പോഴും, പതിനായിര