മംഗളവാർത്തയും അനിശ്ചിതാവസ്ഥയും
ഇന്ന് മാർച്ച് 25 ; ലോ കം മുഴുവനുമുള്ള ക്രൈസ്തവർ പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തത്തിരുനാൾ ആഘോഷിക്കുന്നു. കർത്താവിന്റെ ഹിതമെന്നിൽ നിറവേറട്ടെയെന്നു പറഞ്ഞു ദൈവഹിതത്തിനു സ്വയം സമർപ്പിച്ച ദിവസം മുതൽ കുരിശിന്റെ വഴി നടത്തേണ്ടി വന്ന ഒരു പെൺകുട്ടി ... മംഗളവാർത്ത നൽകാനെത്തിയ മാലാഖയുടെ സാന്നിധ്യം പോലും പിന്നീട് ഈ പെൺകൊച്ചിന്റെ ജീവിതത്തിൽ പ്രത്യക്ഷത്തിലില്ല... ഒരു തരം അരക്ഷിതാവസ്ഥ... എന്നാലവൾ ജീവിച്ചു വിശ്വാസത്തോടെ.... തന്നെ കരുതുന്ന ദൈവം ജീവിതസഹനങ്ങളുടെ മധ്യത്തിലും തുണയായുണ്ടാകുമെന്ന ബോധ്യം ആ കന്യകക്ക് ഉണ്ടായിരുന്നതുക്കൊണ്ടാകാം അവളുടെ പാദങ്ങൾ ഇടറാതിരുന്നത്... ഇന്ന് ഈ മംഗളവാർത്ത തിരുന്നാൾ ആഘോഷിക്കുമ്പോൾ നാമും ഒരു അരക്ഷിതാവസ്ഥയിലാണ്.നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കാത്ത ഒരു ചെറിയ വൈറസിനാൽ മുൾമുനയിൽ നിർത്തപ്പെട്ട് ജീവനുവേണ്ടി കേഴുന്ന ലോകരാഷ്ട്രങ്ങൾ.... ജീവിതയാത്രയിൽ പാഥേയമായിത്തീരേണ്ട വിശുദ്ധ കുർബാനക്കെത്തുവാൻ പോലും കഴിയാതെ നെഞ്ചുരുകി വീട്ടിലിരുന്ന് വിതുമ്പി പ്രാർത്ഥിക്കുന്ന സന്യസ്ത സഹോദരങ്ങളും വിശ്വാസികളും..... ബലിപീഠത്തെ മാത...