മരണത്തിനും പരിഹാരമുണ്ട്
വ ലിയ ഗുരുക്കന്മാരും പണ്ഡിതന്മാരും, മനുഷ്യരെ ക്രിയാത്മകമായി ചിന്തിക്കാൻ പഠിപ്പിക്കുന്നവരുമൊക്കെ പറഞ്ഞു വയ്ക്കുന്നെരു ആശ്വാസവചനം ഇങ്ങനെയാണ് "എല്ലാത്തിനും പരിഹാരമുണ്ട് മരണത്തിനൊഴികെ " എന്നാൽ ഇന്നത്തെ ദിവസം മരണത്തെ വിജയിച്ചുയർത്ത കർത്താവ് പറയുകയാണ് മരണത്തിനും പരിഹാരമുണ്ട്; അതിനുമപ്പുറം ഒരു ജീവിതമുണ്ട്. ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങളിലൂടെ കടന്നു പോയാലും ദുഃഖവെള്ളിയുടെ ദൈർഘ്യം എത്ര വലുതാണെങ്കിലും അതിനുശേഷം പ്രത്യാശയ്ക്ക് വകയുണ്ട് എന്നു തന്നെയാണ്ഉയിർപ്പ് ദിനം നമുക്ക് നൽകുന്ന ഉറപ്പ്. എല്ലാവർക്കും തിരുവുത്ഥാനത്തിരുന്നാളിന്റെ ഒരായിരം മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു. മൃഗങ്ങളെ പോലെ ജീവിച്ചു മരിച്ചു ആറടി മണ്ണിൽ അവസാനിക്കേണ്ടതല്ല മനുഷ്യ ജന്മം എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് തിരുവുത്ഥാനത്തിരുന്നാൾ. ശരിയാണ് ഈ കാലഘട്ടത്തിൽ നാം ഏറെ ഭീതിയിലാണ്. സോപ്പുപയോഗിച്ച് നന്നായിയൊന്നു കഴുകിയാൽനിർവീര്യമായി പോകാവുന്ന ഒരു വൈറസ് വലിയ വില്ലനായി കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങൾ എന്തുചെയ്യണമെന്നറിയാതെ കൈമലർത്തുമ്പോഴും,ഇവയ്ക്കൊരു പരിഹാരം കണ്ടെത്തുവാൻ ശാസ്ത്രം കിണഞ്ഞു ശ്രമിക്കുമ്പ...