ദുക്റാനത്തിരുനാൾ ഒരു ആഘോഷം മാത്രമോ?
പ്രി യ സഹോദരങ്ങളെ, ഇന്ന് തിരുസഭയിൽ മാർത്തോമാ ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുകയാണല്ലോ. എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ തിരുനാളിന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ കൈമാറിക്കൊടുക്കുവാൻ വേണ്ടി ദീർഘദൂരം താണ്ടി ഭാരതത്തിലെത്തി വിശ്വാസവെളിച്ചം അണയാതെ പകർന്നു തന്ന കർത്താവിന്റെ ശ്ലീഹാ, ക്രിസ്തു അനുഭവങ്ങൾ നെഞ്ചിൽ കത്തിയെരിഞ്ഞപ്പോൾ മറ്റെല്ലാം കാറ്റിൽ പറത്തി സത്യവിശ്വാസത്തിന് വേണ്ടി ജീവൻ ബലി കഴിക്കേണ്ടി വന്ന പിതാവ്, പേരിനും സമ്പത്തിനും അധികാരത്തിനും മുറവിളികൾ നടക്കുമ്പോൾ ക്രിസ്തുവിനെപ്രതി സകലതും ഉച്ചിഷ്ടമായി കരുതിയ ധീരൻ, എട്ടുദിവസത്തെ ശാഠ്യത്തിനൊടുവിൽ ക്രിസ്തുവിനെ തൊട്ടറിയാൻ, അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ച അരുമശ്ലീഹാ, ഈ മഹാ വിശുദ്ധന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ക്രൈസ്തവ ജീവിതത്തിലേക്ക് കടന്നു വരാം. ഉത്ഥിതനായ കർത്താവിന്റെ തിരുമുറിവുകളെ ധ്യാനിച്ചനുഭവിച്ച ശ്ലീഹായ്ക്ക് ചുറ്റുമുള്ളവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകളെ അ...