Posts

Showing posts from 2024

രണ്ടായിരത്തി ഇരുപത്തിനാല് വിടവാങ്ങുമ്പോൾ ...

Image
             ര ണ്ടായിരത്തി ഇരുപത്തിനാല് എ ന്ന ഒരുവർഷം നമ്മോട് വിട പറയുന്നു. ചിന്തിക്കുവാനും, പ്രവർത്തിക്കുവാനും പുരോഗമിക്കുവാനും ഒത്തിരിയേറെ അവസരങ്ങൾ വച്ചു നീട്ടിയ ഈയൊരു  കൊല്ലത്തി ൻ്റെ  അവസാനത്തിലെത്തി നിൽക്കുമ്പോൾ നന്ദിയോടെ സർവേശ്വരൻ്റെ കൃപയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നതിനോടൊപ്പംത ന്നെ അവസാനിക്കുന്ന ഈ വർഷത്തിലെ നമ്മുടെ ജീവിതത്തെക്കുറിച്ച് ആത്മശോധന ചെയ്യുന്നത് ഉചിതമായിരിക്കും. അതിനുതകുന്ന ചില ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.    ഞാൻ ഈ ഒരു വർഷക്കാലം കൊണ്ട് പൂർത്തിയാക്കിയ ഏറ്റവും വലിയ കാര്യം എന്താണ്? ഞാൻ ഏറ്റവും കൂടുതൽ പിന്തുടർന്ന മൂല്യം എന്താണ്?  ഞാൻ കൂടുതൽ കഴിവ് തെളിയിച്ച മേഖല?  ഞാനീ ഒരു വർഷക്കാലം കൊണ്ട് നേടിയെടുത്ത പുതിയ നല്ല സൗഹൃദങ്ങൾ ?  എ ൻ്റെ  ഈ വർഷത്തിലെ ഏറ്റവും വലിയ പരാജയം?  ഞാൻ തിരുത്താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ?  ഈ വർഷത്തിൽ എന്റെ സമയം ഞാൻ ഏറ്റവും കൂടുതൽ ചെലവഴിച്ച മേഖല?   ഈ വർഷം ഒരിക്കൽക്കൂടി പിന്നോട്ട് ചരിക്കാൻ എനിക്കായാൽ ഞാൻ എനിക്ക് തന്നെ നൽകുന്ന ഉപദേശം എന്തായിരിക്കും?  ...

തളിർത്തുലയേണ്ട ജീവിതം തളർന്നുതാഴുന്നുവോ?

Image
 കേ രളം സാക്ഷരതയുടെയും, ആരോഗ്യമേഖലയുടെയുമൊക്കെ സ്ഥാനത്തിൽ ഭാരതത്തിൽ ഒന്നാമതാണെന്ന് അഭിമാനിക്കുമ്പോഴും മലയാളി ശിരസ്സു കുനിക്കേണ്ട ചില മേഖലകൾ കൂടിയുണ്ടെന്നത് വിസ്മരിക്കാനാവാത്ത യാഥാർത്ഥ്യം തന്നെ.അമിത മദ്യപാനസക്തിയുടെ കാര്യത്തിലും, ലഹരി മരുന്നുകളുടെ ഉപയോഗത്തിലും, വിവാഹമോചനങ്ങളുടെ വർദ്ധനയിലും, ആത്മഹത്യകളുടെ എണ്ണത്തിലും മലയാളികൾ തന്നെയാണ് മുന്നിൽ എന്ന കാര്യം നമ്മുടെ കണ്ണുതുറപ്പിക്കേണ്ട വസ്തുത തന്നെ. ബുദ്ധിജീവികൾ എന്ന പേരുകേട്ട കേരളീയർ ശാരീരികാരോഗ്യകാര്യങ്ങളിൽ കൊടുക്കുന്ന പ്രാധാന്യം അവരുടെ മാനസികാരോഗ്യത്തിന് കൊടുക്കുന്നുണ്ടോ എന്ന ചോദ്യം മേലുദ്ധരിച്ച പ്രസ്താവനകളുടെ വെളിച്ചത്തിൽ അതീവ ഗൗരവമായി ആലോചിക്കേണ്ട വസ്തുതയാണ്. ഒരു മാനസികാരോഗ്യ ദിനം കൂടെ ആഗതമാകുമ്പോൾ നമ്മൾ അധികം ശ്രദ്ധിക്കാത്ത, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളെപ്പറ്റി ചിന്തിക്കാം. മാനസികാരോഗ്യം കൈവരിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം വൈകാരിക പക്വത കൈവരിക്കുകയെന്നത് തന്നെയാണ്. അകാരണമായി കോപിക്കുന്ന സ്വഭാവം, എല്ലാറ്റിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രകൃതം, സ്വയം ന്യായീകരിക്കാനുള്ള പ്രവണത, മനുഷ്യരെ തമ്മിൽ താരതമ്യ...

കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!

Image
                 കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ഏതാനും ദിവസങ്ങളായിരുന്നല്ലോ കടന്നുപോയത്. നെയ്തു കൂട്ടിയ സ്വപ്നങ്ങൾ മാത്രമല്ല അനേകം പേരുടെ ജീവനും ജീവിതങ്ങളും കവർന്നെടുത്ത വയനാട്ടിലെ പ്രകൃതിദുരന്തത്തെക്കുറിച്ച് നിറഞ്ഞ മിഴികളോടെയല്ലാതെ ആർക്കും പറയാനോ ശ്രവിക്കുവാനോ സാധിക്കുകയില്ല എന്നതാണ് സത്യം. ഒരു രാത്രിയിലെ ഏതാനും മിനിറ്റുകൾ കൊണ്ട് സകലതും തട്ടിയെടുത്ത ഈ പ്രകൃതിദുരന്തം സമാനതകളില്ലാതെ കേരളം കണ്ട മഹാദുരന്തം തന്നെ...                ഈ ദുരന്തം പോലെ തന്നെ  പ്രത്യാശയോടെ,  കരുതലോടെ വീണ്ടും ജീവിക്കാൻ ഉൾക്കരുത്ത് നൽകുന്ന ഒത്തിരിയേറെ ഹൃദയം തുടിപ്പിക്കുന്ന കാഴ്ചകൾക്കും നമ്മുടെ ഈ കൊച്ചു കേരളം  ഈ നാളുകളിൽ  സാക്ഷ്യം വഹിച്ചു എന്നതും എടുത്തു പറയേണ്ട യാഥാർത്ഥ്യമാണ്.  അലട്ടിക്കൊണ്ടിരിക്കുന്ന സങ്കീർണ്ണ പ്രശ്നങ്ങളെ സങ്കീർത്തനങ്ങളാക്കി മാറ്റുവാൻ തങ്ങളെ തന്നെ മറന്നു ഉദാരമായി പ്രവർത്തിച്ചവരെ നാം ഒരിക്കലും മറന്നുകൂടായെന്ന് മാത്രമല്ല അത് മലയാളികളുടെ ഒരു പൊൻതൂവ ലാ യി എന്നും നിലനിൽക്കും എന്നതിന് ...