Posts

Showing posts from 2020
Image
                          Motivational Thoughts for daily Life   
Image
                                  Motivational Thoughts for daily Life 
Image
                                       Motivational Thoughts for daily Life 
Image
Motivational Thoughts for Daily Life  

ദുക്റാനത്തിരുനാൾ ഒരു ആഘോഷം മാത്രമോ?

Image
          പ്രി യ സഹോദരങ്ങളെ, ഇന്ന് തിരുസഭയിൽ മാർത്തോമാ ശ്ലീഹായുടെ തിരുനാൾ ആഘോഷിക്കുകയാണല്ലോ. എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ തിരുനാളിന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ കൈമാറിക്കൊടുക്കുവാൻ വേണ്ടി ദീർഘദൂരം താണ്ടി ഭാരതത്തിലെത്തി വിശ്വാസവെളിച്ചം അണയാതെ പകർന്നു തന്ന കർത്താവിന്റെ ശ്ലീഹാ, ക്രിസ്തു അനുഭവങ്ങൾ നെഞ്ചിൽ കത്തിയെരിഞ്ഞപ്പോൾ മറ്റെല്ലാം കാറ്റിൽ പറത്തി സത്യവിശ്വാസത്തിന് വേണ്ടി ജീവൻ ബലി കഴിക്കേണ്ടി വന്ന പിതാവ്, പേരിനും സമ്പത്തിനും അധികാരത്തിനും മുറവിളികൾ നടക്കുമ്പോൾ ക്രിസ്തുവിനെപ്രതി സകലതും ഉച്ചിഷ്ടമായി കരുതിയ ധീരൻ, എട്ടുദിവസത്തെ ശാഠ്യത്തിനൊടുവിൽ ക്രിസ്തുവിനെ തൊട്ടറിയാൻ, അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ച അരുമശ്ലീഹാ, ഈ മഹാ വിശുദ്ധന്റെ ഓർമ്മത്തിരുന്നാൾ ആഘോഷിക്കുമ്പോൾ നമ്മുടെ ക്രൈസ്തവ ജീവിതത്തിലേക്ക് കടന്നു വരാം.                    ഉത്ഥിതനായ കർത്താവിന്റെ    തിരുമുറിവുകളെ ധ്യാനിച്ചനുഭവിച്ച ശ്ലീഹായ്ക്ക് ചുറ്റുമുള്ളവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകളെ അ...

പുനർവിചാരം

പ്രചോദനാത്മകമായ അനുദിന ചിന്തകൾ ...

മരണത്തിനും പരിഹാരമുണ്ട്

Image
വ ലിയ ഗുരുക്കന്മാരും  പണ്ഡിതന്മാരും, മനുഷ്യരെ ക്രിയാത്മകമായി ചിന്തിക്കാൻ പഠിപ്പിക്കുന്നവരുമൊക്കെ പറഞ്ഞു വയ്ക്കുന്നെരു  ആശ്വാസവചനം ഇങ്ങനെയാണ് "എല്ലാത്തിനും പരിഹാരമുണ്ട് മരണത്തിനൊഴികെ " എന്നാൽ ഇന്നത്തെ ദിവസം മരണത്തെ വിജയിച്ചുയർത്ത കർത്താവ് പറയുകയാണ് മരണത്തിനും പരിഹാരമുണ്ട്; അതിനുമപ്പുറം ഒരു ജീവിതമുണ്ട്. ജീവിതത്തിൽ എന്തൊക്കെ പ്രശ്നങ്ങളിലൂടെ കടന്നു പോയാലും ദുഃഖവെള്ളിയുടെ ദൈർഘ്യം എത്ര വലുതാണെങ്കിലും അതിനുശേഷം പ്രത്യാശയ്ക്ക് വകയുണ്ട് എന്നു തന്നെയാണ്ഉയിർപ്പ് ദിനം നമുക്ക് നൽകുന്ന ഉറപ്പ്. എല്ലാവർക്കും തിരുവുത്ഥാനത്തിരുന്നാളിന്റെ ഒരായിരം മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു.   മൃഗങ്ങളെ പോലെ ജീവിച്ചു മരിച്ചു ആറടി മണ്ണിൽ അവസാനിക്കേണ്ടതല്ല മനുഷ്യ ജന്മം എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് തിരുവുത്ഥാനത്തിരുന്നാൾ. ശരിയാണ് ഈ കാലഘട്ടത്തിൽ നാം ഏറെ ഭീതിയിലാണ്. സോപ്പുപയോഗിച്ച് നന്നായിയൊന്നു കഴുകിയാൽനിർവീര്യമായി പോകാവുന്ന ഒരു വൈറസ് വലിയ വില്ലനായി കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങൾ  എന്തുചെയ്യണമെന്നറിയാതെ കൈമലർത്തുമ്പോഴും,ഇവയ്ക്കൊരു പരിഹാരം കണ്ടെത്തുവാൻ ശാസ്ത്രം കിണഞ്ഞു ശ്രമിക്കുമ്പ...

കടന്നുചെല്ലലായി മാറേണ്ട പെസഹാ

Image
ആ രവങ്ങളും ആഘോഷങ്ങളുമൊന്നുമില്ലാതെ ഒരു പെസഹാ തിരുനാൾ കൂടി ആഗതമായി. എളിമയുടെയും സ്നേഹത്തിന്റേതുമായ പുതിയ കല്പനയുടെയും, പൗരോഹിത്യ സ്ഥാപനത്തിന്റെയും, വിശുദ്ധ കുർബാന സ്ഥാപനത്തിന്റേയുമൊക്കെ ഓർമ്മയാചരിക്കുന്ന ഇന്നേദിവസം പ്രാർത്ഥനാനിരതരായിരിക്കുന്ന എല്ലാവർക്കും പെസഹാത്തിരുനാളിന്റെ  പ്രാർത്ഥനാശംസകൾ.  രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആഘോഷിക്കപ്പെട്ട ആദ്യ പെസഹാ ദിനത്തോട് സാമ്യമുള്ള  പെസഹാനാളാണ് ഇന്ന് എന്ന് തോന്നുന്നു. ഓശാന ദിനം വരെ ജനക്കൂട്ടത്തിന്റെ മധ്യത്തിലൂടെ കടന്നു പോയ ഈശോ, പെസഹാനാളിൽ അടച്ചിട്ട മാളികമുറിയിൽ സ്വന്തം ശിഷ്യന്മാരുടെ മാത്രം സാന്നിധ്യത്തിൽ ഏകാന്തതയിൽ പുതിയനിയമത്തിലെ ആദ്യ പെസഹാ ആചരിച്ചു. അതുപോലെ ദേവാലയങ്ങളിൽ എത്തിച്ചേരുവാനാകാതെ, വിശുദ്ധ ബലിയിൽ ശാരീരികമായി പങ്കെടുക്കുവാനാവാതെ മനസ്സുരുകി പ്രാർത്ഥിക്കുന്ന ക്രൈസ്തവ വിശ്വാസികളും, പൗരോഹിത്യ സ്ഥാപനദിനത്തിൽ ദേവാലയത്തിൽ ഏകനായി നിന്ന് തന്റെ അജഗണങ്ങൾക്ക് വേണ്ടി കൈകളുയർത്തി ബലിയർപ്പിച്ചുപ്രാർത്ഥിക്കുന്ന കർത്താവിന്റെ അഭിഷിക്തതരും, മനസിലും ശരീരത്തിലും...

ദേവാലയങ്ങൾ അടഞ്ഞാലും നിലയ്ക്കാത്ത ഓശാനവിളികൾ

Image
ലോ കം മുഴുവനുമുള്ള ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് കടന്നു. ദേവാലയത്തിലെ ഭക്തിപൂർവ്വമായ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ ബലിയ്ക്കുമിശേഷം കൈകളിൽ കുരുത്തോലകളുമേന്തി, ആബാലവൃദ്ധം ക്രൈസ്തവ വിശ്വാസികൾ ആഹ്ലാദം നിറഞ്ഞ മനസ്സുമായി ഭവനങ്ങളിലേക്ക് കൊണ്ടുപോയി പൂജ്യമായ സ്ഥലത്ത് കുരുത്തോലകൾ പ്രതിഷ്ഠിക്കുന്ന നാളുകൾ മനസ്സിലെ നനവുള്ള നിലവുകൾ മാത്രമായി...  സ്വന്തം ഉമ്മറത്തിൻറെ വാതിൽപ്പടികൾ ലക്ഷ്മണരേഖയാക്കി വിശ്വാസികൾ നീറുന്ന വേദനയോടെ നെഞ്ചുരുകി ഈ ദിവസങ്ങളിൽ പ്രാർത്ഥിച്ചു 'ഓശാന' ...  ' ഓശാന' എന്ന പദത്തിന്റെയർത്ഥം തന്നെ ' കർത്താവേ ഞങ്ങളെ രക്ഷിക്കണമേ' എന്നാണല്ലോ. മുൻവർഷങ്ങളിൽ ഓശാനത്തിരുനാൾ പലർക്കുമൊരു  അനുഷ്ഠാനമായിരുന്നെങ്കിൽ ഇക്കൊല്ലം അത് ഹൃദയത്തിന്റെ ഒരു നിലവിളിപ്രാർഥനയായിത്തന്നെ പരിണമിച്ചു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കുരുത്തോലകളും ദിവ്യബലിയും പ്രത്യക്ഷത്തിൽ ഓശാനനാളിൽ വിശ്വാസിക്ക് അനുഭവവേദ്യമായില്ലെങ്കിലും, ഓശാനയുടെ ആന്തരാർത്ഥം അറിയാതെയാണെങ്കിലും ക്രൈസ്തവന്റെ ഹൃദയത്തിൽ നിന്നുയർന്നു...    വിശ്വാസികളില്ലാതെ ശൂന്യമായ ദേവാലയവും, ദേവാലയത്തിൽ എത്തുവാൻ മനസ്സുകൊണ്ടാഗ്രഹിച്ചെങ്കില...

മംഗളവാർത്തയും അനിശ്ചിതാവസ്ഥയും

Image
ഇന്ന് മാർച്ച് 25 ; ലോ കം മുഴുവനുമുള്ള ക്രൈസ്തവർ പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തത്തിരുനാൾ ആഘോഷിക്കുന്നു.  കർത്താവിന്റെ ഹിതമെന്നിൽ നിറവേറട്ടെയെന്നു പറഞ്ഞു ദൈവഹിതത്തിനു സ്വയം സമർപ്പിച്ച ദിവസം മുതൽ കുരിശിന്റെ വഴി നടത്തേണ്ടി വന്ന ഒരു പെൺകുട്ടി ...  മംഗളവാർത്ത നൽകാനെത്തിയ  മാലാഖയുടെ സാന്നിധ്യം പോലും പിന്നീട് ഈ പെൺകൊച്ചിന്റെ  ജീവിതത്തിൽ പ്രത്യക്ഷത്തിലില്ല...  ഒരു തരം അരക്ഷിതാവസ്ഥ...  എന്നാലവൾ ജീവിച്ചു വിശ്വാസത്തോടെ.... തന്നെ കരുതുന്ന ദൈവം ജീവിതസഹനങ്ങളുടെ മധ്യത്തിലും തുണയായുണ്ടാകുമെന്ന ബോധ്യം ആ കന്യകക്ക് ഉണ്ടായിരുന്നതുക്കൊണ്ടാകാം അവളുടെ പാദങ്ങൾ ഇടറാതിരുന്നത്... ഇന്ന് ഈ മംഗളവാർത്ത തിരുന്നാൾ ആഘോഷിക്കുമ്പോൾ നാമും ഒരു അരക്ഷിതാവസ്ഥയിലാണ്.നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കാത്ത ഒരു ചെറിയ വൈറസിനാൽ മുൾമുനയിൽ നിർത്തപ്പെട്ട് ജീവനുവേണ്ടി കേഴുന്ന ലോകരാഷ്ട്രങ്ങൾ....  ജീവിതയാത്രയിൽ പാഥേയമായിത്തീരേണ്ട വിശുദ്ധ കുർബാനക്കെത്തുവാൻ പോലും കഴിയാതെ നെഞ്ചുരുകി വീട്ടിലിരുന്ന് വിതുമ്പി പ്രാർത്ഥിക്കുന്ന സന്യസ്ത സഹോദരങ്ങളും വിശ്വാസികളും..... ബലിപീഠത്തെ മാത...