കണ്ണീർക്കയത്തിലേക്കുള്ള നിലയ്ക്കാത്ത കാരുണ്യപ്രവാഹം!
കേരളക്കരയെ കണ്ണീരിലാഴ്ത്തിയ ഏതാനും ദിവസങ്ങളായിരുന്നല്ലോ കടന്നുപോയത്. നെയ്തു കൂട്ടിയ സ്വപ്നങ്ങൾ മാത്രമല്ല അനേകം പേരുടെ ജീവനും ജീവിതങ്ങളും കവർന്നെടുത്ത വയനാട്ടിലെ പ്രകൃതിദുരന്തത്തെക്കുറിച്ച് നിറഞ്ഞ മിഴികളോടെയല്ലാതെ ആർക്കും പറയാനോ ശ്രവിക്കുവാനോ സാധിക്കുകയില്ല എന്നതാണ് സത്യം. ഒരു രാത്രിയിലെ ഏതാനും മിനിറ്റുകൾ കൊണ്ട് സകലതും തട്ടിയെടുത്ത ഈ പ്രകൃതിദുരന്തം സമാനതകളില്ലാതെ കേരളം കണ്ട മഹാദുരന്തം തന്നെ... ഈ ദുരന്തം പോലെ തന്നെ പ്രത്യാശയോടെ, കരുതലോടെ വീണ്ടും ജീവിക്കാൻ ഉൾക്കരുത്ത് നൽകുന്ന ഒത്തിരിയേറെ ഹൃദയം തുടിപ്പിക്കുന്ന കാഴ്ചകൾക്കും നമ്മുടെ ഈ കൊച്ചു കേരളം ഈ നാളുകളിൽ സാക്ഷ്യം വഹിച്ചു എന്നതും എടുത്തു പറയേണ്ട യാഥാർത്ഥ്യമാണ്. അലട്ടിക്കൊണ്ടിരിക്കുന്ന സങ്കീർണ്ണ പ്രശ്നങ്ങളെ സങ്കീർത്തനങ്ങളാക്കി മാറ്റുവാൻ തങ്ങളെ തന്നെ മറന്നു ഉദാരമായി പ്രവർത്തിച്ചവരെ നാം ഒരിക്കലും മറന്നുകൂടായെന്ന് മാത്രമല്ല അത് മലയാളികളുടെ ഒരു പൊൻതൂവ ലാ യി എന്നും നിലനിൽക്കും എന്നതിന് ...
Comments